Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijayan Dies

Kannur

കാ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: കാ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കാ​ര പേ​രാ​വൂ​രി​ലെ പൂ​വ​ത്തും​ക​ണ്ടി വി​ജ​യ​ൻ (70) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

കാ​ര പു​തി​യേ​ട​ത്ത് മ​ട​പ്പു​ര മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പ്ര​സാ​ദ​സ​ദ്യ ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​റ്റ​ത്. 300 ല​ധി​കം പേ​രാ​ണ് ക​ണ്ണൂ​ർ, ത​ല​ശേ​രി, മ​ട്ട​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന ഉ​ത്സ​വ​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

സ​ദ്യ​യി​ലെ പ​ച്ച​ടി​യി​ൽ നി​ന്നാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​തി​ന്‍റെ സാ​മ്പി​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വ​യ​റി​ള​ക്കം, പ​നി, ത​ല​വേ​ദ​ന എ​ന്നി​വ​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രെ ബാ​ധി​ച്ച​ത്. ഏ​ഴി​ന് ഉ​ച്ച മു​ത​ലാ​ണ് ആ​ളു​ക​ൾ വ്യാ​പ​ക​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി എ​ത്തി​ത്തു​ട​ങ്ങി​യ​ത്. നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴും ക​ണ്ണൂ​രി​ലെ​യും മ​ട്ട​ന്നൂ​രി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ശാ​ന്ത​യാ​ണ് മ​രി​ച്ച വി​ജ​യ​ന്‍റെ ഭാ​ര്യ. സ​ഹോ​ദ​ര​ങ്ങ​ൾ: പൂ​വ​ത്തും​ക​ണ്ടി കൗ​സു, കൃ​ഷ്ണ​ൻ, സ​ഹ​ജ​ൻ. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം ഏ​ഴോ​ടെ പൊ​റോ​റ ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ച്ചു.

Latest News

Corehub Up